Skip to main content

തൃശ്ശൂര്‍ ജില്ലയില്‍ 3,177 പേര്‍ക്ക് കൂടി കോവിഡ്, 2,662 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (30/08/2021) 3,177 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,662 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം  15,796  ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,06,588 ആണ്. 3,88,922 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.76% ആണ്. ജില്ലയില്‍ തിങ്കളാഴ്ച്ച  സമ്പര്‍ക്കം വഴി 3,164  പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 07  ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02  ആള്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

   രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 200 പുരുഷന്‍മാരും 223 സ്ത്രീകളും         10 വയസ്സിനു താഴെ 133 ആണ്‍കുട്ടികളും 123 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ - 

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 231
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 594
സര്‍ക്കാര്‍ ആശുപത്രികളില്‍ - 345
സ്വകാര്യ ആശുപത്രികളില്‍ - 612
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ - 669

കൂടാതെ 10,168  പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.         
4007 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 388 പേര്‍ ആശുപത്രിയിലും  3,619 പേര്‍ വീടുകളിലുമാണ്. 
     
12,331 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5,298 പേര്‍ക്ക്      ആന്‍റിജന്‍ പരിശോധനയും, 6,805 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും,            228 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 28,65,781  സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
905 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,11,768 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 27 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. 
          മുണ്ടത്തിക്കോട്, എളവളളി, അവിണിശ്ശേരി, ചേര്‍പ്പ്, ആലപ്പാട്, അരിമ്പൂര്‍, നാട്ടിക, തളിക്കുളം, പുന്നയൂര്‍, പുന്നയൂര്‍ക്കുളം എന്നിവിടങ്ങളില്‍ നാളെ (31/08/2021) മൊബൈല്‍ ടെസ്റ്റിംഗ്  ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി  ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

                         ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം                      ഫസ്റ്റ് ഡോസ്        സെക്കന്‍റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍                  49,758                 41,899
മുന്നണി പോരാളികള്‍                 39,980                  27,404
18-44 വയസ്സിന് ഇടയിലുളളവര്‍            6,22,759                        62,641
45    വയസ്സിന് മുകളിലുളളവര്‍             11,06,628                   5,42,825
ആകെ            18,19,125                   6,74,769
 

date