Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു 

വാർഷിക പദ്ധതി ഭേദഗതി അംഗീകരിക്കുന്നത് സംബന്ധിച്ചും വാർഷിക പദ്ധതി പുരോഗതി അവലോകനം ചെയ്യുന്നത് സംബന്ധിച്ചും 
ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു. തൃശൂർ ജില്ലാ പ്ലാനിങ് ഓഫീസിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 2021-22 വാർഷിക പദ്ധതി പുരോഗതിയുടെ അവലോകനപ്രകാരം സംസ്ഥാന തലത്തിൽ തൃശൂർ ജില്ലയ്ക്ക് 6-ാം സ്ഥാനമാണ് ലഭിച്ചിട്ടുള്ളത്.  സംസ്ഥാന ശരാശരിയായ 9.95 ശതമാനമാണ് ജില്ലയിലെ പദ്ധതി നിര്‍വഹണ പുരോഗതിയെന്നത് യോഗം വിലയിരുത്തി. പദ്ധതി നിര്‍വഹണ പുരോഗതിയിൽ ജില്ലാ അടിസ്ഥാനത്തിൽ പഞ്ചായത്തുകൾക്ക് 9.55 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 8.61 ശതമാനം, മുനിസിപ്പാലിറ്റികൾക്ക് 13.23 ശതമാനം, ജില്ലാ പഞ്ചായത്തിന് 13 ശതമാനം, കോർപ്പറേഷന് 4.24 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ. 

38 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച വാർഷിക പദ്ധതി ഭേദഗതികൾക്ക് യോഗം അംഗീകാരം നല്‍കി. പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി പ്രത്യേകം അവലോകനം ചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പദ്ധതി നിര്‍വഹണത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ യോഗം പ്രത്യേകം അനുമോദിച്ചു.

ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ, ഗവൺമെൻ്റ് നോമിനി ഡോ. എം എൻ സുധാകരൻ, ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, ജനകീയാസൂത്രണ സമിതി ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, ആസൂത്രണ സമിതി അംഗങ്ങളായ വി എസ് പ്രിൻസ്, കെ വി സജു, സി പി പോളി, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

date