Skip to main content

കരുവാറ്റ പഞ്ചായത്തിലെ വാതില്‍പടി സേവനത്തിന്  സെപ്റ്റംബര്‍ രണ്ടാം വാരം തുടക്കമാകും 

 

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'വാതില്‍പ്പടി സേവനത്തിന്' കരുവാറ്റ പഞ്ചായത്തില്‍ സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ തുടക്കമാകും. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളെല്ലാം പഞ്ചായത്തില്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷനായുള്ള പഞ്ചായത്ത് തല നിര്‍വ്വഹണ സമിതി രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പഞ്ചായത്തിലെ 15 വാര്‍ഡുകളിലെയും വാര്‍ഡ് അംഗങ്ങള്‍ അധ്യക്ഷരായുള്ള വാര്‍ഡ് തല നിര്‍വ്വഹണ സമിതികള്‍ രൂപീകരിച്ച് വാര്‍ഡുകളില്‍ നിന്നും വാതില്‍പ്പടി സേവനത്തിനായുള്ള ഗുണഭോക്തൃ പട്ടിക തയ്യാറാക്കി കഴിഞ്ഞു. സേവനങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. 

സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന അഞ്ച് പ്രധാന വാതില്‍പ്പടി സേവനങ്ങള്‍ക്ക് പുറമേ പഞ്ചായത്ത് മുന്‍കൈ എടുത്തു മൂന്ന് അധിക സേവനങ്ങള്‍ കൂടി ആദ്യഘട്ടത്തില്‍ നടപ്പാക്കും. വയോജനങ്ങള്‍ക്കും കിടപ്പുരോഗികള്‍ക്കും ആവശ്യമായ മരുന്നുകള്‍, മറ്റ് അത്യാവശ്യ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന മെഡിബാങ്ക്, ടെലി മെഡിസിന്‍ സൗകര്യം, ഹോം നഴ്‌സിങ്ങ് സേവനം എന്നിങ്ങനെയുള്ള മൂന്ന് അധികസേവനമാണ് ഇവിടെ ഒരുക്കുക.
 

date