Skip to main content

കോവിഡ് 19: ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവില്ല 3,099 പേര്‍ക്ക് കൂടി രോഗബാധ; 2,540 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.74 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,980 പേര്‍
ഉറവിടമറിയാതെ 32 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 31,238 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 75,157 പേര്‍

മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നില്ല. ബുധനാഴ്ച (2021 സെപ്തംബര്‍ 01) 3,099 പേര്‍കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 18.74 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. അതിനിടെ ജില്ലക്ക് ആശ്വാസമായി 2,540 പേര്‍ ബുധനാഴ്ച രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗവിമുക്തരായവരുടെ എണ്ണം ജില്ലയില്‍ 4,66,605 പേരായി.  

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി ജില്ലയില്‍ തുടരുകയാണ്. ബുധനാഴ്ച വൈറസ്ബാധിതരായവരില്‍ 2,980 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. 32 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരാണ്. 75,157 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 31,238 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 822 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 399 പേരും 104 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 223 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റു നിരീക്ഷണ കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്. ഇതുവരെ കോവിഡ് ബാധിതരായി 2,023 പേരാണ് ജില്ലയില്‍ മരിച്ചത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. രോഗ വ്യാപന സാധ്യത തിരിച്ചറിഞ്ഞ് സ്വയം പ്രതിരോധമൊരുക്കുകയും ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ പ്രതിരോധ വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നു

ജില്ലയില്‍ ഇതുവരെ 26,18,832 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 19,67,018 പേര്‍ക്ക് ആദ്യ ഡോസും 6,51,814
പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുമാണ് വിതരണം ചെയ്തതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നിലവില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നത്. വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

ബുധനാഴ്ച (2021 സെപ്തംബര്‍ 01) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 18
ആലങ്കോട് 30
ആലിപ്പറമ്പ് 23
അമരമ്പലം 47
ആനക്കയം 39
അങ്ങാടിപ്പുറം 46
അരീക്കോട് 12
ആതവനാട് 35
ഊരകം 28
ചാലിയാര്‍ 09
ചീക്കോട്  25
ചേലേമ്പ്ര  19
ചെറിയമുണ്ടം 19
ചെറുകാവ് 17
ചോക്കാട് 45
ചുങ്കത്തറ 55
എടക്കര 18
എടപ്പറ്റ 08
എടപ്പാള്‍ 44
എടരിക്കോട് 18
എടവണ്ണ  31
എടയൂര്‍  34
ഏലംകുളം 08
ഇരിമ്പിളിയം 58
കാലടി 24
കാളികാവ് 75
കല്‍പകഞ്ചേരി 26
കണ്ണമംഗലം 33
കരുളായി 20
കരുവാരക്കുണ്ട് 45
കാവനൂര്‍ 32
കീഴാറ്റൂര്‍ 74
കീഴുപറമ്പ് 11
കോഡൂര്‍ 32
കൊണ്ടോട്ടി 55
കൂട്ടിലങ്ങാടി 57
കോട്ടക്കല്‍ 46
കുറുവ 31
കുറ്റിപ്പുറം 34
കുഴിമണ്ണ 30
മക്കരപ്പറമ്പ് 04
മലപ്പുറം 80
മമ്പാട്  34
മംഗലം 16
മഞ്ചേരി 81
മങ്കട 34
മാറാക്കര 35
മാറഞ്ചേരി 34
മേലാറ്റൂര്‍ 19
മൂന്നിയൂര്‍ 19
മൂര്‍ക്കനാട് 56
മൂത്തേടം  27
മൊറയൂര്‍ 43
മുതുവല്ലൂര്‍ 17
നന്നമ്പ്ര 21
നന്നംമുക്ക് 25
നിലമ്പൂര്‍ 26
നിറമരുതൂര്‍ 08
ഒതുക്കുങ്ങല്‍ 16
ഒഴൂര്‍ 08
പള്ളിക്കല്‍ 24
പാണ്ടിക്കാട് 36
പരപ്പനങ്ങാടി 24
പറപ്പൂര്‍ 13
പെരിന്തല്‍മണ്ണ 62
പെരുമണ്ണ ക്ലാരി 05
പെരുമ്പടപ്പ് 14
പെരുവള്ളൂര്‍ 23
പൊന്മള 08
പൊന്മുണ്ടം 11
പൊന്നാനി 43
പൂക്കോട്ടൂര്‍ 39
പോരൂര്‍ 25
പോത്തുകല്ല് 35
പുലാമന്തോള്‍ 46
പുളിക്കല്‍ 26
പുല്‍പറ്റ 31
പുറത്തൂര്‍ 03
പുഴക്കാട്ടിരി 26
താനാളൂര്‍ 20
താനൂര്‍ 05
തലക്കാട് 10
തവനൂര്‍ 25
താഴേക്കോട് 21
തേഞ്ഞിപ്പലം 14
തെന്നല 08
തിരുനാവായ 12
തിരുവാലി 58
തൃക്കലങ്ങോട് 51
തൃപ്രങ്ങോട് 16
തുവ്വൂര്‍ 24
തിരൂര്‍ 23
തിരൂരങ്ങാടി 23
ഊര്‍ങ്ങാട്ടിരി 15
വളാഞ്ചേരി 35
വളവന്നൂര്‍ 25
വള്ളിക്കുന്ന് 24
വട്ടംകുളം 18
വാഴക്കാട് 15
വാഴയൂര്‍ 29
വഴിക്കടവ് 40
വെളിയങ്കോട് 07
വേങ്ങര 51
വെട്ടത്തൂര്‍ 23
വെട്ടം 16
വണ്ടൂര്‍ 83

 

date