Skip to main content

ഡിപ്ലോമ പരീക്ഷ രജിസ്ട്രേഷന്‍

സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന ത്രിവത്സര ഡിപ്ലോമ (റിവിഷന്‍ 2015 സ്‌കീം അഞ്ച്, ആറ് സെമസ്റ്റര്‍ ഏപ്രില്‍ 2021) പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കും.  റഗുലര്‍/സപ്ലിമന്ററി വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി www.sbte.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ അപേക്ഷാ ഫോമിന്റെ പകര്‍പ്പ് സ്ഥാപനത്തില്‍ സമര്‍പ്പിക്കേണ്ടതില്ല. പിഴയില്ലാതെ സെപ്റ്റംബര്‍ 10 വരെയും പിഴയോടെ സെപ്റ്റംബര്‍ 15 വരെയും രജിസ്ട്രേഷന്‍ നടത്തും. സംശയങ്ങള്‍ക്ക് 0471-2775440/ 2775443.  പരീക്ഷ സെപ്റ്റംബര്‍ 22 ന് ആരംഭിക്കും. റിവിഷന്‍ 2010 സ്‌കീം പരീക്ഷകള്‍ക്കുള്ള (1 മുതല്‍ 6 വരെ സെമസ്റ്ററുകള്‍) രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ 15 ന് ആരംഭിക്കും.

date