Skip to main content

പത്ത് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ അംഗീകരിച്ചു

ജില്ലയിലെ പത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. നേരത്തെ സമര്‍പ്പിക്കപ്പെട്ടതില്‍ ഭേദഗതി വരുത്തിയ പദ്ധതികളും പുതിയ പദ്ധതികളുമാണ് അംഗീകരിച്ചത്. ബളാല്‍, വലിയപറമ്പ്, ചെറുവത്തൂര്‍, ബെള്ളൂര്‍, പനത്തടി, മടിക്കൈ, ഉദുമ, കാറഡുക്ക പഞ്ചായത്തുകളുടെയും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെയും കാസര്‍കോട് നഗരസഭയുടെയും 311 വാര്‍ഷിക പദ്ധതികളാണ് ഭേദഗതി ചെയ്തത്. 229 പുതിയ പദ്ധതികളാണ്.
കാറഡുക്ക പഞ്ചായത്തിന്റെ ആനമതില്‍ നിര്‍മാണം, ജില്ലാ പഞ്ചായത്തിന്റെ ഡയാലിസിസ് യൂണിറ്റുകള്‍, ഓക്‌സിജന്‍ പ്ലാന്റ്, അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ തുടങ്ങിയ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രോത്സാഹന ധനസഹായം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.എസ്.മായ, ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി അഡ്വ.സി.രാമചന്ദ്രന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date