Skip to main content

പഴവര്‍ഗ വിളകളുടെ വ്യാപനത്തിന് സബ്‌സിഡി

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരം മൂല്യമേറിയ പഴവര്‍ഗ വിളകള്‍ക്ക് സബ്‌സിഡി അനുവദിക്കും. ഡ്രാഗണ്‍ ഫ്രൂട്ട്, ടിഷ്യുകള്‍ച്ചര്‍ വാഴ, പപ്പായ, പ്ലാവ്, അവക്കാഡോ, റമ്പൂട്ടാന്‍, പാഷന്‍ ഫ്രൂട്ട്, കുടമ്പുളി, ഞാവല്‍ തുടങ്ങിയ മൂല്യമേറിയ പഴവര്‍ഗവിളകള്‍ക്ക് വിസ്തൃതി വികസനത്തിനാണ് സബ്‌സിഡി അനുവദിക്കുക. ഒരു ഹെക്ടറിന് 18000 രൂപ മുതല്‍ 30000 രൂപ വരെ സബ്‌സിഡി ലഭിക്കും. കുറഞ്ഞത് 25 സെന്റ് സ്ഥലത്ത് കൃഷി ചെയ്യണം.
കട്ട്ഫ്‌ളവര്‍ ഹെക്ടറിന് 40000 രൂപയും ലൂസ് ഫ്ളവറിന് 16000 രൂപയുമാണ് ആനുകൂല്യം.  ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, കശുമാവ് തുടങ്ങിയ വിളകള്‍ക്കും സബ്‌സിഡി ലഭ്യമാണ്.   മണ്ണിര കമ്പോസ്റ്റ് (30 അടി നീളം, എട്ട്  അടി വീതി ഃ 2.5 അടി ഉയരം) വലിപ്പത്തിലുളളതിന് 50000  രൂപ വരെ ആനുകൂല്യവും 16 ലിറ്റര്‍ കപ്പാസിറ്റിയുളള പവര്‍ സ്‌പ്രേയറിന് 10000 രൂപയാണ് സബ്‌സിഡി നല്‍കുക. ആനുകൂല്യങ്ങള്‍ക്കായി അതാത് കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
 

date