Skip to main content

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ജില്ലയിലെ 28 പ്രദേശങ്ങള്‍

കോവിഡ് രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി അഞ്ചില്‍ അധികം ആക്റ്റീവ് കേസുകള്‍ ഉള്ള ജില്ലയിലെ 28 പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു. സെപ്റ്റംബര്‍ രണ്ട് മുതല്‍ എട്ട് വരെയാണ് ഈ പ്രദേശങ്ങളിലെ നിയന്ത്രണങ്ങള്‍.

 
മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍-

ചെറുവത്തൂര്‍ പഞ്ചായത്ത്: കണ്ണങ്കൈ പൊള്ളറോഡ്-വാര്‍ഡ് 12, തെക്കേമുറി-വാര്‍ഡ് 7
ഈസ്റ്റ് ഏളേരി: കാവുംതല-വാര്‍ഡ് 4
കയ്യൂര്‍ ചീമേനി:  അത്തൂട്ടി-വാര്‍ഡ് 10, ചീമേനി കിഴക്കേക്കര- വാര്‍ഡ് 11
കോടോം ബേളൂര്‍: പുളിയിലകൊച്ചി- വാര്‍ഡ് 7
മടിക്കൈ: കൊള്ളിക്കുന്ന്-വാര്‍ഡ് 8, കാഞ്ഞിരപ്പൊയില്‍- വാര്‍ഡ് 5
മധൂര്‍:  ഉളിയ-വാര്‍ഡ് 8, മായിപ്പാടി-വാര്‍ഡ് 1
മംഗല്‍പാടി: കുക്കാര്‍-വാര്‍ഡ് 20
മൊഗ്രാല്‍പുത്തൂര്‍: കൊല്ലങ്ങര -വാര്‍ഡ് 13
മുളിയാര്‍: ബാലടുക്ക-വാര്‍ഡ് 13
പടന്ന: കിനാത്തില്‍- വാര്‍ഡ് 7, എടച്ചാക്കൈ- വാര്‍ഡ് 12
പനത്തടി: മാനടുക്കം തിമ്മന്ചാല്-വാര്‍ഡ് 1, ചെറുപനത്തടി കൊളപ്രം കോളനി- വാര്‍ഡ് 13, എരിഞ്ഞിലംകോട്- വാര്‍ഡ് 15
പിലിക്കോട്: കുന്നുംകിണറ്റുകര- വാര്‍ഡ് 5, ആനിക്കാടി- വാര്‍ഡ് 4, പടിക്കീല്‍ - വാര്‍ഡ് 6, ചന്തേര- വാര്‍ഡ് 12, പിലിക്കോട് വയല്‍- വാര്‍ഡ് 16
പുല്ലൂര്‍ പെരിയ:  കടയങ്ങാനം- വാര്‍ഡ് 17
തൃക്കരിപ്പൂര്‍: കറുവാപ്പള്ളിഅറ- വാര്‍ഡ് 2
വെസ്റ്റ് എളേരി: അട്ടക്കാട്പ്ലാച്ചിക്കര-വാര്‍ഡ് 6, നാട്ടക്കല്‍- വാര്‍ഡ് 7, ചട്ടമല-വാര്‍ഡ് 10

*ഞായറാഴ്ച മാക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ അഞ്ച് വരെ നിയന്ത്രണങ്ങള്‍ തുടരും.
*മൈക്രോ കണ്‍ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക, കാര്‍ഷിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സര്‍വീസ് മാത്രം) , അക്ഷയ ജനസേവന കേന്ദ്രങ്ങള്‍ എന്നിവയക്ക് രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കാം.  ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് 2 മണി വരെയും ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.
*കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍  അകത്തേക്കും പുറത്തേക്കുമുള്ള പോക്കുവരവ് നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.
*സര്‍ക്കാര്‍ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകള്‍ മൈക്രോ കണ്‍ടെയിന്‍മെന്റ് സോണ്‍ ബാധകമാക്കാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് നടത്താവുന്നതാണ്.

date