Skip to main content

ജില്ലയിൽ ഇന്നലെ കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 38638 പേർ (31219 ഒന്നാം ഡോസും, 7419 രണ്ടാം ഡോസും)

 

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 2013 പേർ (397 ഒന്നാം ഡോസും 1616 രണ്ടാം ഡോസും) 

സ്വകാര്യ ആശുപത്രികളിൽ കോവിഷീൽഡ് കുത്തിവെപ്പെടുത്തവർ 775 (512 ഒന്നാം ഡോസും 263 രണ്ടാം ഡോസും)

ജില്ലയിൽ ഇന്നലെ (31.08.2021) ആകെ 38638 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 44 ഗർഭിണികൾ ഒന്നാം ഡോസും ഒരാൾ രണ്ടാം ഡോസും ,18 മുതൽ 39 വയസ്സുവരെയുള്ള 19469 പേർ ഒന്നാം ഡോസും 1835 പേർ രണ്ടാം ഡോസുമടക്കം 21304 പേരും, 40 മുതൽ 44 വരെയുള്ള  2975 പേർ  ഒന്നാം ഡോസും 539 പേർ രണ്ടാം ഡോസുമടക്കം 3514 പേരും കുത്തിവെപ്പെടുത്തു. 

ഇതു കൂടാതെ 2 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും 3 പേർ രണ്ടാം ഡോസും, 62 മുന്നണി പ്രവർത്തകൻ ഒന്നാം ഡോസും 101 പേർ രണ്ടാം ഡോസുമടക്കം 163 പേരും, വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന 50 പേർ ഒന്നാം ഡോസും 77 പേർ രണ്ടാം ഡോസുമടക്കം 127 പേരും , 45 വയസ്സിനും 60നും ഇടയിലുള്ള 7545 പേർ ഒന്നാം ഡോസും 2677 പേർ രണ്ടാം ഡോസുമടക്കം 10222 പേരും, 60 വയസിനു മുകളിലുള്ള 1072 പേർ ഒന്നാം ഡോസും 1060 പേർ രണ്ടാം ഡോസുമടക്കം 2132 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 102 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.

ആകെ 2013 പേരാണ് കോവാക്സിൻ കുത്തിവെപ്പെടുത്തത്, ഇതിൽ 18 വയസ്സിനു മുകളിലും 40 വയസ്സിനു താഴെയുമായ 288 പേർ ഒന്നാം ഡോസും 654 പേർ രണ്ടാം സോസുമടക്കം 942 പേരും, 40 വയസ്സിനും 45 വയസ്സിനുമിടയിലുള്ള 48 പേർ ഒന്നാം ഡോസും 163 പേർ രണ്ടാം ഡോസുമടക്കം 211 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 46 പേർ ഒന്നാം ഡോസും 436 പേർ രണ്ടാം ഡോസുമടക്കം 482 പേരും, 60 വയസ്സിനു മുകളിലുള്ള 15 പേർ ഒന്നാം ഡോസും 363 പേർ രണ്ടാം ഡോസുമടക്കം 378 പേരും കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 5 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.

ഇതു കൂടാതെ സ്വകാര്യ ആശുപത്രികളിൽ നിന്നായി 775 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ ഒരു ഗർഭിണി ഒന്നാം ഡോസും, 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 392 പേർ ഒന്നാം ഡോസും 138 പേർ രണ്ടാം ഡോസുമടക്കം 531 പേരും, 40 മുതൽ 44 വയസ്സുവരെയുള്ള 20 പേർ ഒന്നാം ഡോസും 29 പേർ രണ്ടാം ഡോസുമടക്കം 49 പേരും, 3 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും 5 പേർ രണ്ടാം ഡോസും, 10 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും 8 പേർ രണ്ടാം ഡോസും അടക്കം 18 പേരും, വിദേശത്തുപോകാൻ തയ്യാറെടുക്കുന്ന 4 പേർ ഒന്നാം ഡോസും, 45 മുതൽ 60 വയസ്സുവരെയുള്ള 54 പേർ ഒന്നാം ഡോസും 49 പേർ രണ്ടാം ഡോസുമടക്കം 103 പേരും, 60 വയസ്സിനു മുകളിലുള്ള 25 പേർ ഒന്നാം ഡോസും 34 പേർ രണ്ടാം ഡോസും അടക്കം 59 പേരും, മുലയൂട്ടുന്ന 3 അമ്മമാർ ഒന്നാം ഡോസും സ്വകാര്യ ആശുപത്രികളിൽ നിന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 19 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.
 
കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു 
 

date