Skip to main content
പട്ടാമ്പിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ  ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം

കോവിഡ് പട്ടാമ്പിയിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ  യോഗം ചേർന്നു 

 

പട്ടാമ്പിയിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ  ജില്ലാ കലക്ടർ മ്യൺമയി ജോഷിയുടെ അധ്യക്ഷതയിൽ  അവലോകന യോഗം ചേർന്നു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ, പട്ടാമ്പി നഗരസഭയിലേയും ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെയും ജനപ്രതിനിധികളുമായി നിലവിലെ കോവിഡ് സാഹചര്യങ്ങൾ യോഗത്തിൽ വിലയിരുത്തി. വീടുകളിൽ ഒരാൾ പോസിറ്റീവ് ആയാൽ എല്ലാവരും പോസിറ്റീവ് lആകുന്ന സാഹചര്യമുണ്ട്. പ്രദേശത്തെ വീടുകൾ    കോളനി   മാതൃകയാണ് , ഈ സാഹചര്യമാണ് പോസിറ്റീവ് കേസ് വ്യാപിക്കുന്നത്. പൊതുപരിപാടികളും കോവിഡ് വ്യാപനത്തിന് കാരണമാകുന്നതിനാൽ 20 പേരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട്   പരിപാടികൾ നടത്തുകയോ മാറ്റിവയ്ക്കാനോ ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.  കൂടാതെ വിവാഹം , മരണമുൾപ്പെടെയുള്ള സന്ദർഭങ്ങളിൽ ഉത്തരവാദിത്വപ്പെട്ടവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കോവിഡ് രോഗബാധിതരായ മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ നിർബന്ധമായും  ഡി.സി.സി യിലേക്കോ സി.എഫ്.എൽ.ടി സി യിലേക്കോ മാറാൻ തയ്യാറാവണം. വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ  രോഗ ലക്ഷണങ്ങൾ കൃത്യമായി ശ്രദ്ധിക്കുകയും ആവശ്യമെങ്കിൽ ആശുപത്രികളിൽ ചികിത്സ തേടുകയും വേണം. കോവാക്സിനോട് വിമുഖത കാണിക്കുന്നതിനാൽ കോവാക്സിൻ എടുക്കുന്നതിന് ബോധവത്ക്കരണം നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ നിർദേശം നൽകി. രണ്ട് വാക്സിനുകളും ഒരു പോലെ ഗുണകരമാണെന്നും വിദേശത്തേക്ക് പോകാത്തവരും കോവാക്സിൻ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ പി റീത്ത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, നഗരസഭാ പ്രതിനിധികൾ, മെഡിക്കൽ ഓഫീസർമാർ , ആശാവർക്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

date