Skip to main content

ജില്ലയിൽ ഇന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 15044 പേർ (9687 ഒന്നാം ഡോസും, 5337 രണ്ടാം ഡോസും)

 

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 3275 പേർ (2758 ഒന്നാം ഡോസും 517 രണ്ടാം ഡോസും) 

സ്വകാര്യ ആശുപത്രികളിൽ കോവിഷീൽഡ് കുത്തിവെപ്പെടുത്തവർ 581 (270 ഒന്നാം ഡോസും 311 രണ്ടാം ഡോസും)

ജില്ലയിൽ ഇന്നലെ (01.09.2021) ആകെ 15044 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 373 ഗർഭിണികൾ ഒന്നാം ഡോസും ഒരാൾ രണ്ടാം ഡോസും ,18 മുതൽ 39 വയസ്സുവരെയുള്ള 6299 പേർ ഒന്നാം ഡോസും 959 പേർ രണ്ടാം ഡോസുമടക്കം 7258 പേരും, 40 മുതൽ 44 വരെയുള്ള  853 പേർ  ഒന്നാം ഡോസും 489 പേർ രണ്ടാം ഡോസുമടക്കം 1342 പേരും കുത്തിവെപ്പെടുത്തു. 

ഇതു കൂടാതെ 42 മുന്നണി പ്രവർത്തകൻ ഒന്നാം ഡോസും 37 പേർ രണ്ടാം ഡോസുമടക്കം 79 പേരും, വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന 284 പേർ ഒന്നാം ഡോസും 776 പേർ രണ്ടാം ഡോസുമടക്കം 1060 പേരും , 45 വയസ്സിനും 60നും ഇടയിലുള്ള 1391 പേർ ഒന്നാം ഡോസും 1826 പേർ രണ്ടാം ഡോസുമടക്കം 3217 പേരും, 60 വയസിനു മുകളിലുള്ള 445 പേർ ഒന്നാം ഡോസും 1249 പേർ രണ്ടാം ഡോസുമടക്കം 1694 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 87 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.

ആകെ 3275 പേരാണ് കോവാക്സിൻ കുത്തിവെപ്പെടുത്തത്, ഇതിൽ 7 ഗർഭിണികൾ ഒന്നാം ഡോസും 16 പേർ രണ്ടാം ഡോസുമടക്കം 23 പേരും, 18 വയസ്സിനു മുകളിലും 40 വയസ്സിനു താഴെയുമായ 1906 പേർ ഒന്നാം ഡോസും 190 പേർ രണ്ടാം സോസുമടക്കം 2096 പേരും, 40 വയസ്സിനും 45 വയസ്സിനുമിടയിലുള്ള 347 പേർ ഒന്നാം ഡോസും 52 പേർ രണ്ടാം ഡോസുമടക്കം 399 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 404 പേർ ഒന്നാം ഡോസും 159 പേർ രണ്ടാം ഡോസുമടക്കം 563 പേരും, 60 വയസ്സിനു മുകളിലുള്ള 94 പേർ ഒന്നാം ഡോസും 100 പേർ രണ്ടാം ഡോസുമടക്കം  194 പേരും കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 13 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.

ഇതു കൂടാതെ സ്വകാര്യ ആശുപത്രികളിൽ നിന്നായി 581 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 199 പേർ ഒന്നാം ഡോസും 175 പേർ രണ്ടാം ഡോസുമടക്കം 374 പേരും, 40 മുതൽ 44 വയസ്സുവരെയുള്ള 12 പേർ ഒന്നാം ഡോസും 59 പേർ രണ്ടാം ഡോസുമടക്കം 71 പേരും, 9 ആരോഗ്യ പ്രവർത്തകർ രണ്ടാം ഡോസും, 10 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും 7 പേർ രണ്ടാം ഡോസും അടക്കം 17 പേരും, വിദേശത്തുപോകാൻ തയ്യാറെടുക്കുന്ന 5 പേർ ഒന്നാം ഡോസും, 45 മുതൽ 60 വയസ്സുവരെയുള്ള 32 പേർ ഒന്നാം ഡോസും 33 പേർ രണ്ടാം ഡോസുമടക്കം 65 പേരും, 60 വയസ്സിനു മുകളിലുള്ള 12 പേർ ഒന്നാം ഡോസും 28 പേർ രണ്ടാം ഡോസും അടക്കം 40 പേരും സ്വകാര്യ ആശുപത്രികളിൽ നിന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 16 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.
 
കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു 
 

date