Skip to main content

പ്രൊപ്പോസൽ ക്ഷണിച്ചു

സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളുടെ പഠനനിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്താൻ 2020-21 സാമ്പത്തികവർഷത്തിൽ ഞാറനീലി പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ഫർണിച്ചർ, ടി.വി, കൊതുകുവല, പാചക ആവശ്യത്തിനുള്ള പാത്രങ്ങൾ, പെയിന്റിംഗ് എന്നിവയ്ക്കായി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഗവ.അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു.  പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 17.  പ്രീബിഡ് മീറ്റിംഗ് സെപ്റ്റംബർ ഒമ്പതിന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കും.  കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിലെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം.  ഫോൺ: 0471-2303229, 0471-2304594.
പി.എൻ.എക്‌സ്. 3026/2021

date