Skip to main content

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം:പ്രബന്ധരചനാ മത്സരം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന പുരാവസ്തു വകുപ്പ് മാധ്യമ പഠന വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിളളയും ജനായത്ത ഭരണ സങ്കല്‍പ്പവും എന്നതാണു വിഷയം. തിരുവനന്തപുരം ജില്ലയിലെ മാധ്യമപഠന വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണു മത്സരം സംഘടിപ്പിക്കുന്നത്.

 

മലയാളത്തില്‍ ആയിരിക്കണം പ്രബന്ധം രചിക്കേണ്ടത്.  1500 വാക്കുകളില്‍ കവിയാന്‍ പാടില്ല.  ടൈപ്പ് ചെയ്‌തോ എഴുതിയോ എ4 പേപ്പറില്‍ തയാറാക്കിയ പ്രബന്ധങ്ങള്‍ സെപ്റ്റംബര്‍ 18ന് വൈകിട്ട് നാലിനു മുമ്പായി ഡയറക്ടര്‍, പുരാവസ്തു വകുപ്പ് അധ്യക്ഷ കാര്യാലയം, സുന്ദരവിലാസം കൊട്ടാരം, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം 23 എന്ന വിലാസത്തില്‍ ലഭിക്കണം. പ്രബന്ധങ്ങള്‍ മുന്‍പു പ്രസിദ്ധീകരിച്ചതോ, മറ്റേതെങ്കിലും മത്സരങ്ങള്‍ക്ക് സമര്‍പ്പിച്ചവയോ, പകര്‍ത്തി എഴുതിയതോ ആകാന്‍ പാടില്ല. പ്രബന്ധത്തില്‍ പേരും, ഐഡന്റിറ്റിയും തെളിയിക്കുന്ന യാതൊരു രേഖപ്പെടുത്തലുകളും ഉള്‍പ്പെടുത്താന്‍ പാടില്ല.  പേര്, പഠിക്കുന്ന സ്ഥാപനത്തിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ മറ്റൊരു പേപ്പറില്‍ രേഖപ്പെടുത്തി അയയ്‌ക്കേണ്ടതാണ്.  പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി വകുപ്പദ്ധ്യക്ഷന്‍ നല്‍കിയ, വിദ്യാര്‍ഥിയാണെന്ന ഒരു സാക്ഷ്യപത്രം കൂടി പ്രബന്ധത്തിനൊപ്പം ഉള്‍ക്കൊള്ളിക്കണം. അല്ലാത്ത രചനകള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല.

 

ഒരു മത്സരാര്‍ഥി ഒരു പ്രബന്ധം മാത്രമേ അയയ്ക്കാന്‍ പാടൂളളൂ.  ഉള്ളടക്കത്തിന്റെ വൈപുല്യവും സൂക്ഷമതയും ആശയ വ്യക്തത, രചനാ രീതി, ഭാഷ അവതരണ മികവ് എന്നിവയുമാകും മൂല്യ നിര്‍ണയത്തിന് പ്രധാനമായും പരിഗണിക്കുക.  തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധകര്‍ത്താക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റും, സമ്മാനവും നല്‍കും. പ്രബന്ധത്തിന്റെ അച്ചടി എഴുത്ത് രൂപം നേരിട്ട് അയയ്‌ക്കേണ്ടതും സോഫ്റ്റ് കോപ്പി azadikamrithmahothsavom@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യേണ്ടതുമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2577465, 9497823277.

date