Skip to main content

തൊഴില്‍രഹിതര്‍ക്ക് വായ്പകള്‍ക്ക് അപേക്ഷിക്കാം

പത്തനംതിട്ട ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്കു വസ്തു / ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയംതൊഴില്‍, വിവാഹ, വാഹന (ഓട്ടോറിക്ഷ മുതല്‍ ടാക്‌സി കാര്‍ /ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പടെയുള്ള കമേഴ്സ്യല്‍ വാഹനങ്ങള്‍) വായ്പകള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക  വരുമാനം 3,50,000 രൂപയില്‍ കവിയരുത്. പ്രായം 18 നും 55നും മധ്യേ. വാഹന വായ്പയ്ക്ക്  അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സും ഉണ്ടായിരിക്കണം.  അപേക്ഷാഫോമും  കൂടുതല്‍ വിവരങ്ങള്‍ക്കും  എം.സി റോഡില്‍ പന്തളം പോസ്റ്റാഫീസിനു സമീപമുള്ള അഞ്ജലി ബിഎല്‍ഡിങ്ങിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി   ബന്ധപ്പെടുക. ഫോണ്‍: 9400068503

 

date