Skip to main content

മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക  പ്രോത്സാഹന സമ്മാനത്തിന് അപേക്ഷിക്കാം 

എസ്എസ്എല്‍സി, പ്ലസ് 2, വിഎച്ച്എസ്‌സി, ഡിപ്ലോമ,ടിടിസി, പോളിടെക്‌നിക് പരീക്ഷകള്‍ക്കും, ഡിഗ്രി, പിജി ഡിപ്ലോമ മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ തുടങ്ങിയ  പരീക്ഷകള്‍ക്കും ഫസ്റ്റ് ക്ലാസ്/ഡിസ്റ്റിംഗ്ഷന്‍ അഥവാ തത്തുല്യ ഗ്രേഡോടെ വിജയിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം അനുവദിക്കുന്നതിന് പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.  

അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിര താമസക്കാരും  2021 മാര്‍ച്ച് മാസത്തില്‍ ആദ്യ തവണ പരീക്ഷയെഴുതി ഒന്നാം ക്ലാസ് / ഡിസ്റ്റിംഗ്ഷനോടെ  അഥവാ  തത്തുല്യ  ഗ്രേഡോടെ  പാസായവരുമായിരിക്കണം.  ജാതി സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,  ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷകര്‍ക്ക് ഇ-ഗ്രാന്റ്‌സ് 3.0 എന്ന വെബ്‌സൈറ്റ് മുഖേന അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ, നേരിട്ടോ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം ഹാര്‍ഡ് കോപ്പി അവരവര്‍ താമസിക്കുന്ന ബ്ലോക്ക് / മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണമെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

 

date