Skip to main content

വിവിധ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

കൊടുമണ്‍ ഐക്കാട് ഗവ.ഐടിഐ യില്‍ എന്‍സിവിടി അംഗീകാരമുള്ള ഡ്രാഫ്ട്മാന്‍ സിവില്‍, ഇലക്ട്രിഷ്യന്‍ ട്രേഡുകളിലേക്കുള്ള 2021-23 ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. ഓണ്‍ലൈനിലാണ് അപേക്ഷ അയക്കേണ്ടത്.  www.scdd.kerala.gov.in  എന്ന വെബ് സൈറ്റില്‍ അപേക്ഷ ഫോറം ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പിഡിഎഫ് ഫോര്‍മാറ്റില്‍ സ്‌കാന്‍ ചെയ്ത് ഒരു ഫയല്‍ ആക്കി www.scdd.kerala.gov.in  എന്ന വെബ് സൈറ്റില്‍ കഠക അഉങകടടകഛച 2021 എന്ന ലിങ്കില്‍ പ്രവേശിച്ചു സമര്‍പ്പിക്കാം. പ്ലസ് 2 / വിഎച്ച്‌സിഇ  യോഗ്യത ഉള്ളവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ആകെ സീറ്റുകളില്‍ 80 % പട്ടിക ജാതി വിഭാഗത്തിനും 10 % വീതം പട്ടിക വര്‍ഗം, മറ്റുവിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപെടുന്നവര്‍ക്ക് സൗജന്യ പരിശീലനവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04734 - 280771, 9400849337, 9495978703, 9446531099 എന്നീ നമ്പറുകളില്‍ വിളിക്കാം.

date