Skip to main content

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കി

ജനവാസ മേഖലകളിലെ വന്യജീവി സാന്നിധ്യത്തിനുള്ള കാരണവും പ്രതിരോധ മാര്‍ഗങ്ങളും വിശദമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ പ്ലാനിങ് ഓഫീസ്, ജില്ലാ വനം വന്യജീവി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിശീലനം. വനാതിര്‍ത്തി പങ്കിടുന്ന പനത്തടി, കള്ളാര്‍, ദേലംപാടി, കുറ്റിക്കോല്‍, കാറഡുക്ക, മുളിയാര്‍, ബളാല്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കിനാനൂര്‍ കരിന്തളം, ബെള്ളൂര്‍, എന്‍മകജെ എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിങ് ഓഫീസര്‍ മായ.എ.എസ് അധ്യക്ഷത വഹിച്ചു.  ജില്ലാ പ്ലാനിങ് ഓഫീസ് റിസര്‍ച്ച് ഓഫീസര്‍ റിജു മാത്യു, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി.സത്യന്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, പി.അഹമ്മദ് ഷെഫീഖ് എന്നിവര്‍ സംസാരിച്ചു.

date