Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 02-09-2021

സീറ്റൊഴിവ്

ടൂറിസം വകുപ്പിന് കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവ്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കൊമഡേഷന്‍ ഓപ്പറേഷന്‍ എന്നീ കോഴ്‌സുകളില്‍ ജനറല്‍ വിഭാഗത്തിലും ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങളില്‍ സംവരണ സീറ്റിലുമാണ് ഒഴിവുകള്‍. ഫോണ്‍: 0497 2706904, 9995025076.
                     
മരം ലേലം

കണ്ണൂര്‍ ഗവ. പ്രസ് ക്വാട്ടേഴ്‌സ് കോമ്പൗണ്ടിലുള്ള മരങ്ങള്‍ വനം വകുപ്പിന്റെ അനുമതിയോടുകൂടി മുറിച്ചു മാറ്റുന്നതിനായി സപ്തംബര്‍ 23 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഫോണ്‍: 0497 2747306.

ജില്ലയില്‍ മഞ്ഞ അലര്‍ട്ട്

മഴ തുടരുന്ന സാഹചര്യത്തില്‍ സപ്തംബര്‍ അഞ്ച്, ആറ് തീയതികളില്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.  

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ സപ്തംബര്‍ അഞ്ചിന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആസൂത്രണ സമിതി യോഗം ചൊവ്വാഴ്ച

ജില്ലാ ആസൂത്രണ സമിതി യോഗം സപ്തംബര്‍ ഏഴ് ചൊവ്വ വൈകിട്ട് മൂന്നു മണിക്ക് സൂം വഴി ചേരും.

കമ്പ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം

സി ഡിറ്റിന്റെ ജില്ലയിലെ പഠന കേന്ദ്രത്തില്‍ തൊഴിലധിഷ്ടിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിടിപി, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍, ഡാറ്റാ എന്‍ട്രി, ടാലി, എംഎസ് ഓഫീസ്, എന്നിവയാണ് കോഴ്‌സുകള്‍. മിനിമം യോഗ്യത എസ്എസ്എല്‍സി. എസ് സി, എസ് ടി, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് മേലെചൊവ്വയിലെ പഠനകേന്ദ്രത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 9947763222.

കൗണ്‍സലിംഗ് സൈക്കോളജി; എഴുത്തു പരീക്ഷ

എസ് ആര്‍ സി കമ്യൂണിറ്റി കോളേജ് നടത്തുന്ന കൗണ്‍സലിംഗ് സൈക്കോളജിയുടെ എഴുത്തു പരീക്ഷ സപ്തംബര്‍ നാല്, അഞ്ച് തീയതികളില്‍ നടക്കും. എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വെച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടക്കുക. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമാണ് നടത്തിപ്പ് ചുമതല. ഫോണ്‍: 0471 2325101, 2325102.

ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്; പരിശീലനം സമാപിച്ചു

എന്‍ ടി ടി എ ഫ് തലശ്ശേരി ക്യാമ്പസ്സില്‍ നടന്ന ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് സിഎന്‍സി മാസ്റ്റര്‍ ട്രെനേഴ്‌സിനുള്ള ദശദിന പരിശീലനം പൂര്‍ത്തിയായി. പോളിടെക്നിക് കോളേജിലെ വിദ്യാര്‍ഥികളെ തൊഴില്‍ സജ്ജരാക്കുന്നതിനോടൊപ്പം പഠനസമയത്ത് ക്യാമ്പസില്‍ തന്നെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്.
പരിശീലന സമാപന സമ്മേളത്തില്‍ അസാപ് കേരള ചെയര്‍പേഴ്‌സണും മാനേജിങ് ഡയറക്ടറുമായ ഡോ. ഉഷ ടൈറ്റസ്, എസ് ഐ ടി ടി ടി ആര്‍ കളമശ്ശേരി ജോയിന്റ് ഡയറക്ടര്‍ ഇ ജെ ടോണി, എന്‍ ടി ടി എ ഫ് സോണല്‍ ഹെഡ് ലഫ്. കേണല്‍ കെ വി നായര്‍, പ്രിന്‍സിപ്പല്‍ ആര്‍ അയ്യപ്പന്‍, കണ്ണൂര്‍ ഡിഐസി എം സി പ്രകാശന്‍, അസാപ് ജനറല്‍ മാനേജര്‍ പി എന്‍ അനില്‍ കുമാര്‍, പരിശീലന വിഭാഗം മേധാവി ടി വി ഫ്രാന്‍സിസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ കൃഷ്ണന്‍ കോളിയോട്ട്, പ്രോഗ്രാം മാനേജര്‍ ആനന്ദ് എസ് ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. കേരളത്തിലെ വിവിധ ഗവ. പോളിടെക്നിക് കോളേജുകളില്‍ നിന്നും പരിശീലനത്തില്‍ പങ്കെടുത്ത അധ്യാപകര്‍ പരിശീലനത്തിന്റെ അനുഭവം പങ്കുവെച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കൂത്തുപറമ്പ് ഗവ. ഐ ടി ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്റ്റര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്റ്ററെ നിയമിക്കുന്നു. അഭിമുഖം സപ്തംബര്‍ ഏഴ് ചൊവ്വ ഉച്ചക്ക് രണ്ടു മണിക്ക് ഐ ടി ഐയില്‍ നടക്കും. യോഗ്യത സിവില്‍ എഞ്ചിനിയറിംഗില്‍ ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ഡിപ്ലോമ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ പ്രസ്തുത ട്രേഡില്‍ എന്‍ ടി സി, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. യോഗ്യരായവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0490 2364535.

സെക്രട്ടറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സ്

കണ്ണപുരം ഗവ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ അധ്യയന വര്‍ഷത്തെ ദ്വിവത്സര സെക്രട്ടറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി /തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു പാസായവര്‍ക്ക് മുന്‍ഗണന. അപേക്ഷാ ഫോറം www.sitttrkerala.gov.ac.in ല്‍ ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ അമ്പത് രൂപ സഹിതം കണ്ണപുരം മൊട്ടമ്മലിലെ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസില്‍ സപ്തംബര്‍ 15നകം സമര്‍പ്പിക്കണം. ഫോണ്‍: 04972861819

date