Skip to main content

സ്പോര്‍ട്‌സ് കിറ്റ് വിതരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

രജിസ്റ്റേഡ് ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്‌സ് കിറ്റ് വിതരണം പദ്ധതി വഴി ആവശ്യമുള്ള കളി ഉപകരണങ്ങള്‍ നല്‍കും. ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരമാണ് നഗരസഭയിലെ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് കിറ്റുകള്‍ നല്‍കുന്നത്. പദ്ധതിയിലേക്ക് വാര്‍ഡ് സഭ മുഖാന്തിരം നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും അപേക്ഷ നല്‍കാന്‍ സാധിക്കാത്ത ചാവക്കാട് നഗരസഭ പരിധിയിലെ രജിസ്റ്റേഡ് ക്ലബ്ബുകള്‍ സെപ്റ്റംബര്‍ 10ന് മുന്‍പായി ക്ലബ്ബിന്റെ ലെറ്റര്‍ പാഡില്‍ അപേക്ഷസമര്‍പ്പിക്കാവുന്നതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. അപേക്ഷയോടൊപ്പം ക്ലബ്ബിന്റെ രജിസ്‌ട്രേഷന്‍ രേഖകളുടെ പകര്‍പ്പുകളും ക്ലബ്ബിലേക്ക് ആവശ്യമുള്ള 5000 രൂപയില്‍ കവിയാതെയുള്ള കളി ഉപകരണങ്ങളുടെ ലിസ്റ്റും സമര്‍പ്പിക്കണം. ആകെ 20 ക്ലബ്ബുകള്‍ക്കാണ് ഈ പദ്ധതി പ്രകാരം സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്യുക.

date