Skip to main content

വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്. വിമുക്തഭടന്‍മാരുടെ പത്ത്, പതിനൊന്ന്, പന്ത്രണ്ട്, ഡിഗ്രി, പിജി, ഡിപ്ലോമ എന്നിവയ്ക്ക് ഇപ്പോള്‍ പഠിക്കുന്നവര്‍ക്കാണ് സ്‌ക്കോളര്‍ഷിപ്പ് നല്‍കുന്നത്. 2020- 21 അക്കാദമിക് വര്‍ഷത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയ വിമുക്തഭടന്‍മാരുടെ മക്കള്‍ക്കാണ് ബ്രെയ്റ്റ് സ്റ്റുഡന്റസ് സ്‌ക്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹത. കുടുംബ വാര്‍ഷികവരുമാനം 3 ലക്ഷം രൂപയില്‍ കൂടരുത്. അപേക്ഷാഫോറം ജില്ലാ സൈനിക ക്ഷേമ ഓഫീസിലും www.sainikwelfarekerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന അപേക്ഷ ഫോറത്തില്‍ രണ്ട് രൂപ മൂല്യമുള്ള കോര്‍ട്ട്ഫീ സ്റ്റാമ്പ് പതിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0487 2384037.

date