Skip to main content

ബാങ്ക് ഇടപാടുകള്‍ക്ക് ആധുനിക സൗകര്യങ്ങളുമായി ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക്

ബാങ്ക് ഇടപാടുകാര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ഒരുക്കി ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി. ബാങ്കില്‍ നെറ്റ്ബാങ്കിങും മൊബൈല്‍ ആപ്ലിക്കേഷനും നടപ്പാക്കിയാണ് ഈ പുതിയ കാല്‍വെപ്പ്. ഇത് വഴി പാസ്ബുക്കിലെ അക്കൗണ്ട് വിവരങ്ങള്‍ മൊബൈല്‍ ആപ്പ് വഴി ഗുണഭോക്താവിന് സമയാസമയങ്ങളില്‍ ലഭിക്കും. മൊബൈല്‍ റീചാര്‍ജിങ്, ഡി ടി എച്ച്, ലാന്‍ഡ് ലൈന്‍, ഡാറ്റാ കാര്‍ഡ് റീചാര്‍ജിങ്, കെഎസ്ഇബി ബില്‍ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ബാങ്ക് ഇടപാടുകള്‍ നടന്നാല്‍ ഉടന്‍ തന്നെ എസ്എംഎസ് സംവിധാനം വഴി വിവരങ്ങള്‍ ലഭിക്കും. ഫണ്ട് വിനിമയ സംവിധാനങ്ങളായ 
എന്‍ ഇ എഫ് ടി, ആര്‍ ടി ജി എസ് സൗകര്യങ്ങളും ബാങ്കില്‍ സൗജന്യമായി ലഭിക്കും. കോവിഡ് കാലത്ത് ബാങ്ക് ഇടപാടുകള്‍ ബാങ്കില്‍ നേരിട്ട് എത്താതെ നടത്താന്‍ കഴിയുന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാകും. പദ്ധതിയുടെ ഭാഗമായി ചിറ്റാട്ടുകര ഹെഡ് ഓഫീസും പൂവ്വത്തൂര്‍ ബ്രാഞ്ചും തമ്മില്‍ കോര്‍ ബാങ്കിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോര്‍ ബാങ്കിംഗ് കേരള വിഷന്‍ കേബിള്‍ മുഖേനയാണ് ബന്ധിപ്പിച്ചിട്ടുള്ളത്. സീ സെയിം കമ്പനി വഴിയാണ് ബാങ്കില്‍ നെറ്റ് ബാങ്കിംഗ് നടപ്പിലാക്കുന്നത്. ജില്ലയിലെ 20 സഹകരണ ബാങ്കുകളിലാണ് ഇതിനകം നെറ്റ് ബാങ്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പദ്ധതിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം എല്‍ എ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ആര്‍ എ അബ്ദുല്‍ ഹക്കീം അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍, എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് എന്നിവര്‍ മുഖ്യാതിഥികളായി. ജനപ്രതിനിധികളായ ചെറുപുഷ്പം ജോണി, എന്‍ ബി ജയ, പി എം അബു, ബാങ്ക് ഭരണസമിതിയംഗങ്ങളായ ഷാജി കാക്കശ്ശേരി, പി കെ അഖില്‍, പി എം ജോസഫ്, പി ഐ ബാബു, പി ടി ജോണ്‍, ഗീതാ മോഹനന്‍, സുജിത സതീശന്‍, അശോകന്‍ മൂക്കോല, പി ജി സുബിദാസ്, ബാങ്ക് സെക്രട്ടറി സി പോളി ഡേവിഡ് എന്നിവര്‍ സംസാരിച്ചു.

date