Skip to main content

അഞ്ചാം ക്ലാസ് പ്രവേശനം അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൃശൂര്‍, വടക്കാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വടക്കാഞ്ചേരി ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (മലയാളം മീഡിയം), ചേലക്കര ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ഇംഗ്ലീഷ് മീഡിയം) എന്നിവിടങ്ങളിലേക്ക് 2021-22 അധ്യയനവര്‍ഷം അഞ്ചാം ക്ലാസ് പ്രവേശനത്തിന് ആണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രാക്തന ഗോത്ര വര്‍ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല.അപേക്ഷകര്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പുകളും നാലാം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം ജില്ലയിലെ നഗരസഭ കോര്‍പ്പറേഷന്‍ ബ്ലോക്ക് എന്നിവിടങ്ങളിലുള്ള പട്ടികജാതി വികസന ഓഫീസുകളിലേക്ക് സെപ്റ്റംബര്‍ 10 ന് വൈകീട്ട് 5 മണിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. മറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 9% സീറ്റുകളില്‍ പ്രവേശനം നല്‍കും. അപേക്ഷകരുടെ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് താമസം, ഭക്ഷണം, പുസ്തകങ്ങള്‍, യൂണിഫോം എന്നിവ സൗജന്യമായിരിക്കും. വിശദ വിവരങ്ങള്‍ക്ക് 0487- 2360381.

date