Skip to main content

കൗണ്‍സിലിംഗ് സൈക്കോളജി എഴുത്തുപരീക്ഷ സെപ്റ്റംബര്‍ 4, 5 തീയതികളില്‍

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് സെപ്റ്റംബര്‍ 4, 5 തീയതികളില്‍ കൗണ്‍സിലിംഗ് സൈക്കോളജിയുടെ എഴുത്തുപരീക്ഷ നടത്തും. കേരളത്തിലെ വിവിധ ജില്ലകളില്‍ ഗവണ്‍മെന്റ് സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വച്ചാണ് പരീക്ഷ. പ്രസ്തുത പരീക്ഷയുടെ നടത്തിപ്പിന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരെയും പ്രിന്‍സിപ്പല്‍മാരെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഫോണ്‍: 0471 - 2325101

date