Skip to main content

പെന്‍ഷന്‍ നല്‍കാന്‍ തീരുമാനം

അക്ഷയകേന്ദ്രം വഴി മസ്റ്റര്‍ ചെയ്യാത്ത കയർ കർഷകത്തൊഴിലാളി പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പെന്‍ഷന്‍ നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം. പെന്‍ഷന്‍ മുടങ്ങി പോയിട്ടുള്ള പെന്‍ഷന്‍കാര്‍ ആള്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിന് ലൈഫ് സര്‍ട്ടിഫിക്കറ്റ് പറവൂര്‍ ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ ഹാജരാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് പെന്‍ഷന്‍കാര്‍ നേരിട്ട് ഹാജരാകേണ്ടതില്ല. തപാലിലോ, ദൂതന്‍ മുഖനേയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്ന് വടക്കൻ പറവൂർ റീജിയണൽ ഓഫീസർ അറിയിച്ചു.

date