Skip to main content

സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുകൾ കൂടിക്കാഴ്ച്ച സെപ്റ്റംബർ 3ന്

തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. ഓഫീസ് അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് അക്കൗണ്ടൻ്റ്, ടെലി കോളർ, ഷോറൂം സെയിൽസ് (സ്ത്രീ/പുരുഷൻ), സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് ഓഫീസേഴ്സ് തുടങ്ങിയ ഒഴിവുകളിലേക്കാണ് കൂടിക്കാഴ്ച്ച. സെപ്റ്റംബർ 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് കൂടിക്കാഴ്ച. എസ്എസ്എൽസി, പ്ലസ് ടു, ഡിപ്ലോമ, ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ബിരുദാനന്തര ബിരുദം, ബി.കോം, എം.കോം, ബിബിഎ, എംബിഎ തുടങ്ങിയ യോഗ്യതയുള്ള രജിസ്റ്റർ ചെയ്തവർ ബയോഡാറ്റയുമായി ഉച്ചയ്ക്ക് 1.30 ന് തൃശൂർ എംപ്ലോയബിലിറ്റി സെൻ്ററിൽ നേരിട്ട് ഹാജരാകണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ വിവരങ്ങൾ 9446228282 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് രജിസ്ട്രേഷൻ വിവരങ്ങൾ അയയ്ക്കണം. എംപ്ലോയബിലിറ്റി സെൻ്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടയ്ക്കാനുള്ള സൗകര്യം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 3ലെ കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കണമെങ്കിൽ രാവിലെ 10.30നും 12.30നും ഇടയിൽ രജിസ്റ്റർ ചെയ്യണം. 

date