Skip to main content

നാഷണൽ ആയുഷ് മിഷൻ വിവിധ പ്രോജക്ടുകളിൽ  നഴ്സ് നിയമനം 

ഭാരതീയ ചികിത്സാ വകുപ്പ് 2021 -22 സാമ്പത്തികവർഷം നാഷണൽ ആയുഷ് മിഷന്റെ വിവിധ പ്രോജക്ടുകളിലെ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ നഴ്സിനെ നിയമിക്കുന്നു. 
ഉദ്യോഗാർത്ഥികൾ എ എൻ എം, ആയുർവേദ നഴ്സിംഗ് കോഴ്സ് പാസായിരിക്കണം. പാലിയേറ്റീവ് കെയർ സർട്ടിഫിക്കറ്റ് അഭികാമ്യം. 40 വയസിന് താഴെയാണ് പ്രായപരിധി.  സെപ്റ്റംബർ 14 ന് രാവിലെ 10.30 മണിക്ക് തൃശൂർ വെസ്റ്റ് പാലസ് റോഡിൽ സ്ഥിതി ചെയ്യുന്ന ഭാരതീയ ചികിത്സ വകുപ്പിന്റെ ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച. ഉദ്യോഗാർത്ഥികൾ അന്നേദിവസം വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, കോപ്പികൾ സഹിതം ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ : 0487- 2334313

date