Skip to main content

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി സിറ്റിംഗ് 

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സിറ്റിംഗ് നടത്തുന്നു. എസ് എന്‍ പുരം പഞ്ചായത്തില്‍ സെപ്റ്റംബര്‍ 7 നും ആളൂരില്‍ സെപ്റ്റംബര്‍ 22 നും പൊറത്തിശ്ശേരിയില്‍ സെപ്റ്റംബര്‍ 28 നുമാണ് സിറ്റിംഗ് നടത്തുന്നത്. 24 മാസം വരെയുളള അംശാദായം സിറ്റിംഗില്‍ സ്വീകരിക്കും. മുന്‍കൂട്ടി ക്ഷേമനിധി ഓഫീസില്‍ അപേക്ഷ നല്‍കിയവരെ മാത്രമാണ് സിറ്റിംഗില്‍ വെച്ച് അംഗങ്ങളായി ചേര്‍ക്കുക. സിറ്റിംഗില്‍ അന്നുതരുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. പുതുതായി ചേരുവാന്‍ വരുന്നവര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റ് / ആധാര്‍ കാര്‍ഡ് / തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബാങ്ക് പാസ് ബുക്കിന്റെ ആദ്യത്തെ പേജ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടാതെ കൂടിക്കാഴ്ചയ്ക്ക് വരുന്ന സമയത്ത് മേല്‍പറഞ്ഞവയുടെ പകര്‍പ്പും ഒറിജിനലുകളും പരിശോധനക്കായി ഹാജരാക്കണം.

date