Skip to main content

ആസാദി കാ അമൃത് മഹോത്സവ് ്; വെള്ളിയാമറ്റത്ത് പാതയോര സൗന്ദര്യവല്‍ക്കരണം ആരംഭിച്ചു

സ്വാത്ര്യദിനത്തിന്റെ 75 -ാം വാര്‍ഷിക ആഘോഷത്തിന്റെ  ഭാഗമായി കേന്ദ്ര യുവജന കാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ആസാദി കി അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി വെള്ളിയാമറ്റത്ത് പാതയോരങ്ങളുടെ സൗന്ദര്യവല്‍ക്കരണ ജോലികള്‍ ആരംഭിച്ചു. വെളളിയാമറ്റം ഗ്രാമ പഞ്ചായത്തിലെ  പിഎംജിഎസ് വൈ പൂച്ചപ്ര - ദേവരുപാറ റോഡിന്റെ ഇരുവശങ്ങളിലായി വിവിധയിനം തൈകള്‍ നട്ടു. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജോലികള്‍ പൂര്‍ത്തിയാക്കുക.

പരിപാടിയുടെ ഉദ്ഘാടനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോണ്‍  തൈകള്‍ നട്ട് നിര്‍വ്വഹിച്ചു. വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ചടങ്ങില്‍ മുഖ്യാതിഥിയായി. പഞ്ചായത്തംഗം  രാജി ചന്ദ്രശേഖരന്‍ അദ്ധ്യക്ഷയായി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടെസ്സി മാത്യു, കെ.എസ്. ജോണ്‍, വെളളിയാമറ്റം ഗ്രാമ പഞ്ചായത്ത് അംഗം വി.കെ. കൃഷ്ണന്‍, ഊര്മൂപ്പന്‍ സാബു.പി.കെ., മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസി. എഞ്ചിനീയര്‍ ബിനില്‍ ബാബു, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍മാരായ എ.നിഖില്‍, റ്റൈനി മാത്യു, ഇളംദേശം ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജെയ്‌മോന്‍, അജിമോള്‍, അമ്മിണി പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. 

date