നാഷണല്‍ ട്രസ്റ്റ് ഹിയറിങ്- 10 പേര്‍ക്ക് രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റിന് അനുമതി
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ നിയമപരമായ രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റിന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഓണ്‍ലൈന്‍ ഹിയറിങ്ങിലുടെ 10 പേര്‍ക്ക് അനുവാദം നല്കി. നിരാമയ ഇന്‍ഷുറന്‍സിന് മുഴുവന്‍ പേരേയും പരിഗണിച്ചു. സ്വത്ത് സംബന്ധമായ രണ്ട് അപേക്ഷകളും പരിഗണിച്ചു. ആശ്വാസകിരണം വികലാംഗ പെന്ഷന്, സ്കോളര്‍ഷിപ്പ്, റേഷന്‍കാര്‍ഡ്, സ്പെഷല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്ക് അത് ലഭ്യമാക്കുന്നതിനും വഴി സംബന്ധമായ പ്രശ്ന പരിഹാരത്തിനും ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തി.
നാഷണല്‍ ട്രസ്റ്റ് ജില്ലാ ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, സബ് കളക്ടര്‍ ചെല്‍സ സിനി, നാഷണല്‍ ട്രസ്റ്റ് ജില്ലാ കണ്‍വീനറും സംസ്ഥാന കമ്മിറ്റി മെമ്പറുമായ പി.സിക്കന്തര്‍, ഡോ.പി.ഡി.ബെന്നി,ലോ ഓഫീസര്‍ സലിം പര്‍വീസ്, നാഷണല്‍ ട്രസ്റ്റ് എന്‍.ജി.ഒ ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പി.കെ.എം.സിറാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments