Skip to main content

സഹചാരി പദ്ധതിയില്‍ അപേക്ഷിക്കാം

 

 

 

 ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന എന്‍എസ്എസ്, എസ്പിസി, എന്‍സിസി യൂണിറ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന സഹചാരി പദ്ധതിയിലേക്ക് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.   എയ്ഡഡ്, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്തും ഭിന്നശേഷിക്കാരെയും അവര്‍ക്കായി നടപ്പിലാക്കുന്ന മെഡിക്കല്‍ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളിലും സഹായം നല്‍കുന്ന യൂണിറ്റുകള്‍ക്ക് അപേക്ഷിക്കാം.  ഒരു തവണ അവാര്‍ഡ് ലഭിച്ച യൂണിറ്റിനെ അടുത്ത മൂന്നു വര്‍ഷത്തിനുശേഷം മാത്രമേ വീണ്ടും അവാര്‍ഡിനായി പരിഗണിക്കുകയുള്ളൂ.  യൂണിറ്റുകള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സ്ഥാപന മേധാവി ശുപാര്‍ശ ചെയ്ത് ഫോട്ടോ സഹിതം സമര്‍പ്പിക്കണം.  
അപേക്ഷാ ഫോം സാമൂഹ്യനീതി വകുപ്പിന്റെ ഔദ്യോഗിക വെബ്ബ് സൈറ്റായ www.swdkerala.gov.in ല്‍ ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31. അപേക്ഷകള്‍ അയയ്ക്കണ്ട മേല്‍വിലാസം
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2371911

date