Skip to main content

അപേക്ഷ തീയതി നീട്ടി

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ ഇന്‍  സെക്രട്ടേറിയല്‍ പ്രാക്ടീസ് ദ്വിവത്സര കോഴ്സില്‍ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 15 വരെ നീട്ടിയതായി സൂപ്രണ്ട് അറിയിച്ചു. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.sitttrkerala.ac.in ല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0483 2761565.

date