Skip to main content

ജില്ലാ വികസന സമിതിയോഗം

 

ജില്ലാ വികസന സമിതിയോഗം സെപ്തംബര്‍ 25ന് രാവിലെ 10ന് സൂം മീറ്റ് വഴി ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍ അവരുടെ വകുപ്പുമായി ബന്ധപ്പെട്ട മുന്‍ യോഗ തീരുമാനപ്രകാരം തുടര്‍ നടപടി സ്വീകരിച്ച് സെപ്തംബര്‍ 15ന് മുമ്പായി ബന്ധപ്പെട്ട എം.എല്‍.എമാരെ അറിയിക്കുകയും അതിന്റെ പകര്‍പ്പ് ജില്ലാ പ്ലാനിങ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണമെന്നും എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും അവരവരുടെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്നും ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ കൃത്യമായി വിവരങ്ങള്‍ നല്‍കണമെന്നും ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.

date