Skip to main content

നിപ- കേന്ദ്ര സംഘം ജില്ല സന്ദര്‍ശിച്ചു

 

 

നിപ വാര്‍ത്താ കുറിപ്പ് 5
05.09.2021
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കോഴിക്കോട്

 

ജില്ലയില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി അഡൈ്വസര്‍ ഡോ.പി.രവീന്ദ്രന്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഡീ.ഡയറക്ടര്‍ കെ.രഘു എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം ജില്ല സന്ദര്‍ശിച്ചു.  

മരണപ്പെട്ട കുട്ടിയുടെ വീട്ടിലും പരിസരങ്ങളിലും ബന്ധുക്കള്‍ ചികിത്സ തേടിയ സ്ഥലങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.  കുട്ടി ചികിത്സ തേടിയിരുന്ന ക്ലിനിക്കിലും ആശുപത്രികളിലും സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. തിരുവമ്പാടി മണ്ഡലം എംഎല്‍എ ലിന്റോ ജോസഫ്, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവരുമായി സംഘം കൂടിക്കാഴ്ച നടത്തി.

date