Skip to main content

 പ്രത്യേക പ്രോത്സാഹന സമ്മാന വിതരണം 2021-22

 

 

കൊച്ചി: വിവിധ കോഴ്‌സുകളുടെ 2020-21 ലെ വാര്‍ഷിക പരീക്ഷയില്‍ (എസ് എസ് എല്‍ സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, റ്റി.റ്റി.സി, ഡിഗ്രി, പി.ജി മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍) ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രത്യേക പ്രോത്സാഹന സമ്മാന ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി ക്ക് കുറഞ്ഞത് ആറ് ബി, നാല് സി ഗ്രേഡുകള്‍ ലഭിച്ചവര്‍ (സി, സി പ്ലസ് ഗ്രേഡുകളുടെ ആകെ എണ്ണം നാലില്‍ കൂടരുത്) പ്ലസ് ടു, വി.എച്ച്.എസ്.സി കുറഞ്ഞത് നാല് ബി, രണ്ട് സി ഗ്രേഡുകള്‍ ലഭിച്ചവര്‍ (സി, സി പ്ലസ് ഗ്രേഡുകളുടെ ആകെ എണ്ണം രണ്ടില്‍ കൂടരുത്) ഡിഗ്രി, ഡിപ്ലോമ, പി.ജി മുതലായവയില്‍ 60 ശതമാനത്തില്‍ അധികം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ അപേക്ഷിക്കാര്‍ യോഗ്യരാണ്. ഡി ഗ്രേഡ് ഉളളവര്‍ ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല.  E-grantz 3.0 വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയാണ് ധനസഹായം നല്‍കുന്നത്. വിദ്യാര്‍ഥികള്‍ E-grantz 3.0 എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കുകയും ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി അനുബന്ധ രേഖകള്‍ എന്നിവ വിദ്യാര്‍ഥി സ്ഥിര താമസമാക്കിയിട്ടുളള ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.

 

date