Skip to main content

 സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 90 പേർക്കെതിരെ നടപടി

 

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ  സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച 90 പേർക്കെതിരെ നടപടി സ്വീകരിച്ചു.     

    മാസ്ക് ധരിക്കാത്തതിന് 67  പേർക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാത്തതിന് ആറ് പേർക്കെതിരെയും കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന് ആൾക്കൂട്ടം ചേർന്നതിൽ ഉത്തരവാദികളായ ഏഴ്  പേർക്കെതിരെയും നടപടി സ്വീകരിച്ചു.

date