Skip to main content

അഖിലകേരള പുസ്തക ആസ്വാദനക്കുറിപ്പ് മല്‍സര വിജയികൾക്ക് സമ്മാനം നൽകി

 

 

വായന പക്ഷാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അഖില കേരള അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച പുസ്തക ആസ്വാദനകുറിപ്പ് രചനാ മല്‍സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

ഒന്നാം സ്ഥാനം നേടിയ ചെറായി എസ്.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ശിവരഞ്ജിനി സി.എ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇൻ ചാർജ് കെ.കെ ജയകുമാറിൽ നിന്ന്  പുരസ്കാരം ഏറ്റുവാങ്ങി.

കണ്ണൂര്‍ ഇരിട്ടി സി.എം.ഐ ക്രൈസ്റ്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി നിലോഫര്‍ മരിയ റിജോ രണ്ടാം സ്ഥാനവും കോട്ടയം രാമപുരം എസ്.എച്ച് ഗേള്‍സ്  ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രുതി നന്ദന മൂന്നാം സ്ഥാനവും നേടി. ആമസോണ്‍ നരഭോജികള്‍ കാടേറുമ്പോള്‍ എന്ന പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പാണ് ശിവരഞ്ജിനിക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. രാമച്ചി എന്ന കൃതിയെക്കുറിച്ചുള്ള രചന നീലോഫറിനും പാത്തുമ്മയുടെ ആടിന്റെ വേറിട്ട ആസ്വാദനം ശ്രുതി നന്ദനയ്ക്കും സമ്മാനം നേടിക്കൊടുത്തു. 

date