Skip to main content

വാഹന നികുതി ഒഴിവാക്കി: മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ സ്റ്റേജ്, കോൺട്രാക്ട് കാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യ ക്വാർട്ടറിലെ വാഹന നികുതി പൂർണ്ണമായും ഒഴിവാക്കിയതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയുള്ള കാലയളവിലെ വാഹന നികുതി ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. കോവിഡ് മഹാമാരി മൂലം വാഹന ഉടമകൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്. 3202/2021

date