Skip to main content

സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു

 

ആലപ്പുഴ: അമ്പലപ്പുഴ സര്‍ക്കാര്‍ കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 14ന് രാവിലെ 10.30ന് പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യതയാണ്. പ്രതിമാസം 17,600 രൂപ പ്രതിഫലം ലഭിക്കും. വിശദവിവരത്തിന് ഫോണ്‍: 0477 2272767

date