Skip to main content

 അടിസ്ഥാന സൗകര്യങ്ങളുടെ മികവിലേക്ക് ഇടപ്പള്ളി ജി.എച്ച്.എസ്.എസും

 

എറണാകുളം  മികവിൻറെ കേന്ദ്രങ്ങളായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരുങ്ങുമ്പോള്‍ നേട്ടത്തിൻറെ ഒപ്പമെത്താൻ ഒരുങ്ങി തയ്യാറായിരിക്കുകയാണ് ഇടപ്പള്ളി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളും.സംസ്ഥാന സര്‍ക്കാരിൻറെ 100 ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി കിഫ്ബിയുടെ ധനസഹായത്തോടു കൂടി അഞ്ചു കോടി രൂപയുടെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലായി പത്തു ക്ലാസ്റൂമുകളും ഹൈസ്കൂള്‍ വിഭാഗത്തില്‍ അഞ്ചു ക്ലാസ്റൂമുകളും അടുക്കളയും  ഡൈനിങ്ങ് മുറിയുമാണ് സ്കൂളില്‍ തയ്യാറായിരിക്കുന്നത്. ഇതിനു പുറമെ ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ള നാല് ലാബുകളും സ്കൂളില്‍ സജ്ജമായിക്കഴിഞ്ഞു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 260 വിദ്യാര്‍ത്ഥികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 138 വിദ്യാര്‍ത്ഥികളുമാണ് ഇവിടെ പഠിക്കുന്നത്.

date