Skip to main content

സ്മാർട്ടായി എളമക്കര ജി എച്ച് എസ് എസ് 

 

 

എറണാകുളം : സർക്കാരിന്റെ നൂറ് ദിന പദ്ധതിയിൽ  സ്മാർട്ടായി എളമക്കര ജിഎച്ച് എസ്എസ് .  പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ അഞ്ച് കോടി രൂപ മുതൽ മുടക്കിലാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്.  നാല് നിലകളിൽ ഹയർ സെക്കൻഡറി ഹൈസ്ക്കൂൾ വിഭാഗത്തിനായാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. എട്ട് ടോയ്ലറ്റ് സമുച്ചയങ്ങൾ, സ്മാർട്ട് ക്ലാസ്സ് റൂം , കമ്പ്യൂട്ടർ ലാബ് , 8 ഹൈടെക്ക് ക്ലാസ്സ് മുറികൾ എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. 1291 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.  പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം സെപ്തംബർ 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

 

date