Skip to main content

വാക്സിൻ സ്പോൺസർ ചെയ്യാൻ പബ്ലിക് ക്യാമ്പയിൻ -     " സ്പോൺസർ എ ജാബ് "

 

 

 സെപ്റ്റംബർ അവസാനത്തോടെ ജില്ലയിലെ100 ശതമാനം ആളുകൾക്കും വാക്സിൻ നൽകുന്നതിന്റെ ഭാഗമായി വാക്സിൻ സ്പോൺസർ ചെയ്യുന്നതിനുള്ള പബ്ലിക് ക്യാമ്പയിൻ " സ്പോൺസർ എ ജാബ് " എറണാകുളത്തും വ്യാപിപ്പിക്കുവാൻ ഇന്ന് ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചതായി ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.  വ്യക്തികൾ, കമ്മ്യൂണിറ്റി ഓർഗനൈസേഷൻ, ബാങ്ക്, ഡിപ്പാർട്ട്മെന്റ്, ഓഫീസുകൾ, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, കമ്പനികൾ, കടകൾ തുടങ്ങിയവർക്ക് മറ്റുള്ളവർക്കായി വാക്സിൻ സ്പോൺസർ ചെയ്യാം.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇത്തരത്തിലുള്ള സ്പോൺസർമാരെ കണ്ടെത്താം.

ജിഎസ്ടി ഉൾപ്പടെ  782 രൂപയാണ് ഒരു ഡോസ് വാക്സിന്റെ വില . അതിഥി തൊഴിലാളികൾ, സാമൂഹിക - സാമ്പത്തിക മേഖലയിൽ പിന്നോക്കം നിൽക്കുന്നവർ , ദുർബല   വിഭാഗങ്ങൾ തുടങ്ങിയവർക്കാണ് സ്പോൺസേർഡ് വാക്സിൻ നൽകുന്നതിന് മുൻഗണന. കെഎംഎസ്‌സിഎല്ലിന്റെ ഓൺലൈൻ പോർട്ടൽ വഴി പണം അടച്ച് സ്പോൺസർമാരാകാം.   സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ജില്ലയിലും ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 

 

ഒക്ടോബർ ആദ്യവാരം സ്കൂളുകളും കോളേജുകളും തുറക്കുന്നതിന്റെ ഭാഗമായി അദ്ധ്യാപകർക്കായി  പ്രത്യേക ക്യാമ്പുകൾ ഉൾപ്പടെ നടത്തി വാക്സിനേഷൻ പൂർത്തിയാക്കും. ഇതിനായി പഞ്ചായത്ത് തലത്തിൽ പട്ടിക തയാറാക്കും. 12 - 18 വയസ്സ് വരെയുള്ളവർക്ക് സ്കൂളുകൾ കേന്ദ്രീകരിച്ചും വാക്സിൻ നൽകാൻ പ്രത്യേക പദ്ധതി തയാറാക്കും. 

 

ആദ്യ ഡോസ് വാക്സിനേഷൻ ജില്ലിൽ 90 %  പൂർത്തിയാക്കി.

ജില്ലയിൽ പ്രതീക്ഷിച്ചതിലും കുറവ് കേസുകളും മരണവുമാണ് ഇത് വരെ റിപ്പോർട്ട് ചെയ്തതെന്നും  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം വിലയിരുത്തി. രോഗികളുടെ എണ്ണം കഴിഞ്ഞ കുറച്ചു ദിസങ്ങളായി കുറഞ്ഞു വരികയാണ്. വരും ദിവസങ്ങളിലും ഈ നില തടരുമെന്നാണ് കരുതുന്നത് എങ്കിലും ആരും ജാഗ്രത കൈ വെടിയരുത് എന്നും ജാഫർ മാലിക് പറഞ്ഞു

date