Skip to main content

ന്യൂട്രി ഹോം പദ്ധതിയ്ക്ക് തുടക്കം

 

പോഷക മാസാചരണത്തോടനുബന്ധിച്ച് തൃക്കലങ്ങോട് പഞ്ചായത്തില്‍ ന്യൂട്രി ഹോം പദ്ധതിയ്ക്ക് തുടക്കമായി. പോഷകാഹാരത്തെ കുറിച്ചും പോഷക മൂല്യത്തെക്കുറിച്ചും വീട്ടമ്മമാരില്‍ അവബോധമുണ്ടാക്കാന്‍ വനിതാ ശിശു വികസന വകുപ്പ് ഐ.സി.ഡി.എസ് വണ്ടൂര്‍ അഡീഷണല്‍ പ്രൊജക്ടുമായി സഹകരിച്ചാണ് വീട്ടമ്മമാര്‍ക്കായി പദ്ധതി നടപ്പാക്കുന്നത്. ന്യൂട്രി ഹോം എന്ന വാട്സ് ആപ്പ് കൂട്ടായ്മയിലൂടൈ അങ്കണവാടികള്‍ വഴി  അടുക്കള തോട്ടം പരിപാലനം പ്രോത്സാഹിപ്പിക്കല്‍, പോഷക സംബന്ധമായ സംശയങ്ങള്‍ പരിഹരിക്കല്‍,  ബജറ്റ് മെനു തയ്യാറാക്കല്‍,  വളര്‍ച്ച നിരീക്ഷിക്കല്‍,  പോഷകാഹാര മത്സരങ്ങളുടെയും വെബിനാറുകളുടെയും സംഘാടനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി  ഷാഹിദ ന്യൂട്രി ഹോം പദ്ധതി ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ അഡീഷനല്‍ പ്രൊജക്ട് സി.ഡി.പി.ഒ വി.എം റിംസി,  ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ സുജാത മണിയില്‍, പി.മഹീദ, ന്യൂട്രിഷനിസ്റ്റ് കെ.റുബീന എന്നിവര്‍ പങ്കെടുത്തു.

date