വിയ്യൂര്‍ അതീവ സുരക്ഷാജയിലിന് 6.66 കോടി രൂപ ജയിലുകളുടെ മുഖഛായ മാറ്റി ജയില്‍ വകുപ്പ്
ജയില്‍ നവീകരണത്തിനും അന്തേവാസികളുടെ പുനരധിവാസത്തിനും മറ്റുമായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയാണ് സംസ്ഥാന ജയില്‍ വകുപ്പ്. സംസ്ഥാനത്തെ സെന്‍ട്രല്‍ ജയില്‍കളിലൊന്നായ തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ ജയില്‍ നിര്‍മ്മാണത്തിനായി 6.66 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. മാറുന്ന കാലത്തിനുസരിച്ച് ജയിലുകളും മാറണമെന്ന ശാസ്ത്രീയ കാഴ്പ്പാടനുസരിച്ചാണ്. ജയിലുകളെ ആധുനീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി വിയ്യൂരിലെ അന്തേവാസികള്‍ക്കും ജീവനകാര്‍ക്കും ശുദ്ധജലം ലഭ്യമാക്കുന്നതിന് 20 ലക്ഷം രൂപ ചെലവില്‍ ശുദ്ധീകരണ ആര്‍ ഒ പ്ലാന്‍റ് സ്ഥാപിച്ചു. വസ്ത്രങ്ങള്‍ അലക്കുന്നതിനായി പതിനഞ്ച് ലക്ഷം രൂപ ചെലവില്‍ ആധുനിക പവര്‍ ലോണ്‍ട്രി നിര്‍മ്മിച്ചു. സ്റ്റീല്‍ ഇന്‍സ്ട്രിയല്‍ കേരളയുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ശിക്ഷാ കാലാവധി കഴിഞ്ഞിറങ്ങുന്നവരുടെ പുനരധിവാസത്തിനായി പ്രത്യേക തൊഴില്‍ പരിശീലനങ്ങള്‍ ജയിലില്‍ നല്‍കിവരുന്നുണ്ട്. രണ്ട് വര്‍ഷത്തിനിടെ 2043750 രൂപയാണ് അനുവദിച്ചത്. ഈയിനത്തില്‍ 2016-17 കാലത്ത് 1479500 രൂപയും 2017-18 കാലത്ത് 1564250 രൂപയും ചെലവഴിച്ചു. തടവുക്കാരുടെ മക്കള്‍ക്ക് പഠനസഹായമായി വര്‍ഷത്തിനിടെ 301000 രൂപ അനുവദിച്ചു. 2016-17 ല്‍ 125500 രൂപയും 2017-18 ല്‍ 175500 രൂപയുമാണ് അനുവദിച്ചത്. ജയില്‍ ലൈബ്രറിക്ക് 50000 രൂപ അനുവദിച്ചു. വിയ്യൂര്‍ വനിതാ ജയിലില്‍ കോഴിഫാം, തയ്യല്‍ യൂണിറ്റ്, കളിപ്പാട്ട നിര്‍മ്മാണ യൂണിറ്റ് എന്നിവ തുടങ്ങി. ഇരിങ്ങാലക്കുടയില്‍ പുതിയ സ്പെഷ്യല്‍ സബ് ജയിലിന്‍റെ രണ്ടാം ഘട്ട നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിച്ചു. വിയ്യൂര്‍ സബ് ജയിലില്‍ എം പി ഫണ്ടുപയോഗിച്ച് ഓഡിറ്റോറിയം നിര്‍വഹിച്ചു. പബ്ലിക് അഡ്രസിംഗ് സംവിധാനത്തിന് തുകയനുവദിച്ചു. വിയ്യൂര്‍ ജില്ലാ ജയിലില്‍ രണ്ട് ബ്ലോക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
സെന്‍ട്രല്‍ ജയിലില്‍ ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് 1 കോടി 62 ലക്ഷം രൂപയാണ് അനുവദിച്ചത്. സെല്ലുകളില്‍ ഫാന്‍ സ്ഥാപിക്കാന്‍ 920000 രൂപ അനുവദിച്ചു. പബ്ലിക് അഡ്രസിംഗ് സിസ്റ്റം സ്ഥാപിക്കാന്‍ 900000 രൂപയും ഇന്‍റര്‍വ്യൂഹാള്‍ നിര്‍മ്മാണത്തിന് 33 ലക്ഷം രൂപയും അനുവദിച്ചു. ജില്ലാ ജയിലില്‍ പൊതു അടുക്കളയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. വനിതാ ജയിലില്‍ ബേക്കറി യൂണിറ്റ് അനുവദിച്ചു. ചാവക്കാട് സബ് ജയിലില്‍ 19.50 ലക്ഷം രൂപ ചെലവില്‍ അടുക്കള നവീകരിച്ചു. ഇങ്ങനെ വിവിധ ജയിലുകള്‍ പരിഷ്ക്കരിച്ചും നവീകരിച്ചും വലിയ മാറ്റങ്ങളാണ് ജയില്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്നത്.
- Log in to post comments