Skip to main content

നീണ്ടൂർ എസ്.കെ.വി.ജി.എച്ച്.എസ്.എസിൽ  3.19 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക്  14ന്‌  തുടക്കം

 

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി നീണ്ടൂർ എസ്. കെ.വി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമിക്കുന്ന

പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ചൊവ്വാഴ്ച (സെപ്റ്റംബർ 14) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. 

 

സർക്കാർ പ്ലാൻഫണ്ടിൽ നിന്നും 2.19 കോടി രൂപ ചെലവഴിച്ച് ഹയർ സെക്കൻഡറി വിഭാഗത്തിനും ഒരു കോടി രൂപ ചെലവഴിച്ച് ഹൈസ്‌കൂൾ വിഭാഗത്തിനുമാണ് കെട്ടിടം നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. നീണ്ടൂർ എസ്.എൻ.ഡി.പി. ശാഖ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി 

വി.എൻ. വാസവൻ ശിലാഫലകം അനാച്ഛാദനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. 

തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ല കളക്ടർ ഡോ. പി.കെ. ജയശ്രീ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ 

പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത്, പൊതുവിദ്യാഭ്യാസ 

സംരക്ഷണ യജ്ഞം ജില്ലാ കോ- ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, പ്രിൻസിപ്പൽ സുനിത സൂസൻ തോമസ്, പ്രധാനാധ്യാപിക വി.വി. ശ്യാമള, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

 

date