Skip to main content

ഈരാറ്റുപേട്ട ജി.എച്ച്.എസ്.എസിന് ഒരു കോടി ചെലവിൽ കെട്ടിടസമുച്ചയം   

 

 

കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി

ഈരാറ്റുപേട്ട സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിന് പുതിയ കെട്ടിട സമുച്ചയം നിർമിക്കുന്നു. കിഫ്ബിയിൽ നിന്നനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചുള്ള കെട്ടിട നിർമാണത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച ( സെപ്റ്റംബർ 14)   ഉച്ചകഴിഞ്ഞ് 3:30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. 

സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്യും. 

നഗരസഭാധ്യക്ഷ സുഹറ അബ്ദുൾ ഖാദർ അധ്യക്ഷയാകും. 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരിക്കും. മുൻസിപ്പൽ എൻജിനീയർ ഷിജു സി.എസ് റിപ്പോർട്ട് അവതരിപ്പിക്കും. വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ എൻ. സുജയ സന്ദേശം നൽകും. നഗരസഭ ഉപാധ്യക്ഷൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ്, പ്രധാനാധ്യാപിക എം സിന്ധു, 

നഗരസഭാ കൗൺസിലർമാർ, അധ്യാപകർ, തുടങ്ങിയവർ പങ്കെടുക്കും.

 

date