Skip to main content

വടവാതൂർ സർക്കാർ ഹൈസ്‌കൂൾ വികസനം:  രണ്ടാംഘട്ടത്തിന് ചൊവ്വാഴ്ച തുടക്കം

 

 

കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  വടവാതൂർ സർക്കാർ ഹൈസ്‌കൂളിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തിന് ചൊവ്വാഴ്ച(സെപ്റ്റംബർ 14)

തുടക്കമാകും. ആദ്യഘട്ടത്തിലെ ഒരു കോടി രൂപയുടെ കെട്ടിട നിർമാണ പദ്ധതി പൂർത്തീകരിച്ചിരുന്നു. 

നബാർഡിൽ നിന്നുള്ള രണ്ടു കോടി രൂപ  ചെലവഴിച്ചു നിർമിക്കുന്ന 

പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. വൈകിട്ട് നാലിന് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ശിലാഫലകം അനാച്ഛാദനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റോമിച്ചൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.  വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. ശരത്ത്, പ്രധാനാധ്യാപിക വി. ശ്രീകല, പി.ടി.എ പ്രസിഡന്റ് സിബി മാത്യു എന്നിവർ പങ്കെടുക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകും.

 

 

date