Skip to main content

നൂറുദിന കർമ്മപരിപാടി: ജില്ലയിൽ 74 പേർ ഭൂമിയുടെ അവകാശികളാകും ജില്ലാതല പട്ടയമേള 14ന്;   മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും

 

 

കോട്ടയം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ സംഘടിപ്പിക്കുന്ന പട്ടയമേളയിലൂടെ 74 പേർ ഭൂമിയുടെ അവകാശികളാകും. കോട്ടയം താലൂക്കിൽ 20, വൈക്കം 15, കാഞ്ഞിരപ്പള്ളി 12, മീനച്ചിൽ 13, ചങ്ങനാശ്ശേരി 14 എന്നിങ്ങനെയാണ്  അനുവദിച്ചിട്ടുള്ള പട്ടയങ്ങൾ.  

ചൊവ്വാഴ്ച(സെപ്തംബർ 14) പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനം 

രാവിലെ 11.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സഹകരണ- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും . 

കോട്ടയം താലൂക്കിലെ 20 പേർക്ക് അനുവദിച്ചിട്ടുള്ള പട്ടയങ്ങളുടെ വിതരണവും മന്ത്രി നിർവഹിക്കും. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. എം.പി.മാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, സബ് കളക്ടർ രാജീവ്  കുമാർ ചൗധരി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്,  എൽ.ആർ ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി എന്നിവർ പങ്കെടുക്കും.

date