Skip to main content

വൈക്കം താലൂക്കിൽ 15 പേർക്ക് പട്ടയം

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്ന സംസ്ഥാന പട്ടയമേളയുടെ ഭാഗമായി ചൊവ്വാഴ്ച( സെപ്തംബർ 14)  വൈക്കം താലൂക്കിൽ സംഘടിപ്പിക്കുന്ന പട്ടയ മേളയിൽ 15 പേർക്ക് പട്ടയം നൽകും. രാവിലെ 11.30ന് വൈക്കം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. താലൂക്ക്തല പട്ടയമേളയും പട്ടയ വിതരണവും നിർവഹിക്കും. സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിക്കും. 

വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്്, തഹസിൽദാർ കെ.കെ. ബിനി, ഭൂരേഖ തഹസിൽദാർ പി. സജി എന്നിവർ പങ്കെടുക്കും

date