Skip to main content

കാഞ്ഞിരപ്പള്ളി താലൂക്കിൽ 12 പേർക്ക് പട്ടയം 

 

 

കോട്ടയം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി താലൂക്കിലെ 12 കുടുംബങ്ങൾക്ക് പട്ടയം നൽകും. 

ചൊവ്വാഴ്ച( സെപ്റ്റംബർ 14) ഉച്ചയ്ക്ക് 12.30ന് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന പട്ടയമേള ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്്ഘാടനം ചെയ്ത് പട്ടയവിതരണം നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, ശുഭേഷ് സുധാകരൻ, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖദാസ്, വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലത്ത്, ഗ്രാമപഞ്ചായത്തംഗം സി.വി. അനിൽകുമാർ, തഹസീൽദാർ ബിനു സെബാസ്റ്റ്യൻ, ഭൂരേഖ തഹസീൽദാർ സിബി ജേക്കബ് എന്നിവർ പങ്കെടുക്കും.

 

date