Skip to main content

മീനച്ചിലിൽ 13 പേർക്ക് പട്ടയം

 

കോട്ടയം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി മീനച്ചിൽ താലൂക്കിൽ ചൊവ്വാഴ്ച( സെപ്റ്റംബർ 14)

നടത്തുന്ന പട്ടയ മേളയിൽ 13 പേർക്ക് പട്ടയം നൽകും. രാവിലെ 11.30ന് പാലാ മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന താലൂക്കുതല പട്ടയമേള മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പട്ടയ വിതരണവും അദേഹം നിർവഹിക്കും. ചടങ്ങിൽ മാണി സി. കാപ്പൻ എം. എൽ.എ. അധ്യക്ഷത വഹിക്കും. 

 

പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, ആർ.ഡി.ഒ. അനിൽ ഉമ്മൻ, തഹസിൽദാർ ( എൽ.ആർ)പി.കെ. രമേശൻ, തഹസിൽദാർ എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി തഹസിൽദാർ എ.എസ്. ബിജിമോൾ എന്നിവർ പങ്കെടുക്കും.

 

date